KeralaNews

ചൊവ്വാഴ്ച കോട്ടയത്തെ വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം: ഡിസംബർ 10 ചൊവ്വാഴ്ച കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് (കുഴിവേലി വാർഡ്) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് (ഐറ്റിഐ) എന്നീ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് ഡിസംബർ പത്തിന് അവധിയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഉപതെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 09, 10 തീയതികളിലും അവധി ആയിരിക്കും. വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം വോട്ടു ചെയ്യാൻ പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിക്കണമെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാനൊട്ടാകെയായി 31 തദ്ദേശ വാർഡുകളിലേക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് അടുത്ത ആഴ്ച വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുക.


ഇടുക്കിയിൽ ബ്ലോക്ക് പഞ്ചായത്ത് 02ാം വാർഡ് കഞ്ഞിക്കുഴിയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് 09ാം വാർഡ് പന്നൂരിലും ഉപതെരഞ്ഞെടുപ്പ് ഉണ്ട്. തൃശൂരിൽ കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിൽ – 41. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് – 03, നാട്ടിക ഗ്രാമപഞ്ചായത്ത് – 09 എന്നിവിടങ്ങളിലാണ് വിധിയെഴുത്ത്. പാലക്കാട് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് – 04 കൊടുവായൂർ ഗ്രാമപഞ്ചായത്ത് – 13, മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് – 31, മഞ്ചേരി മുനിസിപ്പൽ കൗൺസിൽ – 49, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22, ആലംകോട് ഗ്രാമപഞ്ചായത്ത് – 18 എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker