മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധാാായകന്മാരില്‍ ഒരാളാണ് രഞ്ജിത്ത്. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുള്ള രഞ്ജിത്ത് വയനാട്ടില്‍ വെച്ചുണ്ടായ ഒരു അനുഭവം പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍. വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഇലക്ഷനെകുറിച്ച് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തിതും അദ്ദേഹം നല്‍കിയ മറുപടിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് രഞ്ജിത്ത്.
ചായക്കടക്കാരനോട് ഇലക്ഷന്‍ എന്താകും എന്ന് ചോദിച്ചപ്പോള്‍ വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു മറുപടി. എന്നാല്‍ അതല്ല അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചതോടെ ചായക്കടക്കാരന്‍ പറഞ്ഞത് ഇങ്ങനെയാണ്.
‘പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’ അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങളെ കേള്‍പ്പിക്കണമെന്നും ഈ ശബ്ദങ്ങളാണ് മാധ്യമങ്ങള്‍ പുറത്തെത്തിക്കേണ്ടതെന്നും ആ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു.’ മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പ്രകടന പത്രിക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.