കൊച്ചി: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയ ആര്‍ട് ഡയറക്ടര്‍ മലപ്പുറം കെ പുരം മുളക്കില്‍ നിമേഷാണ് ചതുപ്പില്‍ താഴ്ന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.
പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു മുന്‍പിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് നിമേഷ് താഴ്ന്ന് പോയത്. അതുവഴി പോയ യാത്രക്കാരന്‍ ഫോണ്‍ ചെയ്തതനുസരിച്ചാണ് അഗ്നി രക്ഷാസേന സ്ഥലത്തെത്തുന്നത്. കാല്‍മുട്ടുവരെ താഴ്ന്നു പോയ അവസ്ഥയിലായിരുന്നു അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോള്‍ നിമേഷ്.
വൈപ്പിന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ചാര്‍ജ് ബിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിമേഷിനെ രക്ഷപ്പെടുത്തിയത്.