32.1 C
Kottayam
Tuesday, October 22, 2024

എഡിഎം നവീൻ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തി

Must read

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കളക്ടർ അരുൺ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയിൽ താൻ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തന്റെ ഭാ​ഗം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. പി പി ദിവ്യ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കളക്ടർ ഈ വാദങ്ങൾ തള്ളുകയായിരുന്നു. ഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടർ സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.

അതേസമയം നവീൻ ബാബുവിനെതിരെ നൽകിയ പരാതി മരണശേഷം ധൃതിയിൽ തയ്യാറാക്കിയതാണെന്ന വാ​ദവും ശക്തമായി തുടരുകയാണ്. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവുമുണ്ട്. പരാതിക്ക് പിന്നിൽ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. നവീൻ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. ടി വി പ്രശാന്ത് എന്ന ഒദ്യോ​ഗിക പേര് ടി വി പ്രശാന്തൻ എന്നും മാറ്റിയിട്ടുണ്ട്. അടുപ്പമുള്ള ആരോ ധൃതിയിൽ തയ്യാറാക്കിയതാകാമെന്നാണ് നി​ഗമനം.

പി പി ദിവ്യക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് കോടതി മാറ്റിയിരുന്നു, 24ലേക്കാണ് ഹർജി മാറ്റിയത്. പി പി ദിവ്യയ്ക്കെതിരെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ; നടി ഗൗതമി പാർട്ടി ഡപ്യൂട്ടി സെക്രട്ടറി

ചെന്നൈ ∙ ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്ന നടി ഗൗതമിയെ പാർട്ടി നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. 25 കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കൾ അപഹരിക്കപ്പെട്ട സംഭവത്തിൽ ബിജെപി സഹായിക്കാതിരുന്നതിനെ...

എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത്; വെളിപ്പെട്ടത് ഈ കാര്യങ്ങള്‍

കണ്ണൂർ: പുറത്താക്കപ്പെട്ട മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. എ‍ഡിഎം നവീന്‍ ബാബുവിന്‍റേത്...

സതീശനെതിരെ വീണ്ടും പി വി അൻവർ; ‘ഒരു വാതിൽ അല്ലേ അടഞ്ഞുള്ളൂ, കെപിസിസിയുടെ ജനലും വാതിലും തുറന്നിട്ടിരിക്കുകയാണ്

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും പി വി അന്‍വര്‍. കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് വിമര്‍ശിച്ച അന്‍വര്‍, യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും പറഞ്ഞു. അധ്യായം തുറന്നാലല്ലേ...

കോൺഗ്രസിന് പാലക്കാട്ട് വീണ്ടുംതലവേദന ഒഴിയുന്നില്ല,പുറത്താക്കിയ ഷാനിബും മത്സരത്തിന്

പാലക്കാട് : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് അറിയിച്ചു. വി.ഡി. സതീശന്റേയും  ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...

അനില്‍ അംബാനിയ്ക്ക് സ്വന്തം പേരും നഷ്ടം;ഹിന്ദുജയുടെ സ്വന്തം റിലയന്‍സ്

മുംബൈ:പാപ്പരായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് 'റിലയന്‍സ്' ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളി....

Popular this week