തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയുടെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാന സമിതി അംഗം ടി.എന്‍ സീമയെ രണ്ടാം നവകേരള പദ്ധതിയുടെ കോര്‍ഡിനേറ്ററാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അബ്കാരി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനായി സുനില്‍കുമാറിനെയും നിയമിച്ചു.
ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു പുറമേ, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, വിദഗ്ധര്‍, ദുരന്ത നിവാരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിലവിലുള്ള കൊവിഡ് പരിശോധനകള്‍ക്കും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനും പുറമേ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചാണ് വിദഗ്ധരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.