28.4 C
Kottayam
Saturday, June 6, 2026

കോട്ടയത്ത് 80 പേര്‍ക്ക് കൊവിഡ്,സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗബാധ

Must read

കോട്ടയം: ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും രോഗബാധിതരായി.

25 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 687 പേര്‍ക്ക് രോഗം ബാധിച്ചു. 298 പേര്‍ രോഗമുക്തരായി.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് ചിങ്ങവനത്തും പത്തു പേര്‍ക്ക് ചങ്ങനാശേരി-പായിപ്പാട് മേഖലയിലും നാലുപേര്‍ക്ക് കുമരകത്തും മൂന്നു പേര്‍ക്ക് വൈക്കത്തും രോഗബാധ കണ്ടെത്തി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:

- Advertisement -

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-99, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം-74, പാലാ ജനറല്‍ ആശുപത്രി-67,
കോട്ടയം ജനറല്‍ ആശുപത്രി-40, നാട്ടകം സി.എഫ്.എല്‍.ടി.സി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -33, കുറിച്ചി സി.എഫ്.എല്‍.ടി.സി-30 എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-3 ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2.

- Advertisement -

രോഗം സ്ഥിരീകരിച്ചവര്‍
—-

??ആരോഗ്യ പ്രവര്‍ത്തകര്‍
=======
1.ഇടമറുക് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റിന്റായ ഈരാറ്റുപേട്ട സ്വദേശിനി(53) നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

2. എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകനായ കാഞ്ഞിരപ്പള്ളി സ്വദേശി(36). തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

- Advertisement -

3.വൈക്കം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ മുളക്കുളം സ്വദേശിനി(53)

4.വൈക്കം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ വൈക്കം സ്വദേശിനി(26)

5. വൈക്കം കാട്ടാമ്പാക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ കാട്ടാമ്പാക്ക് സ്വദേശിനി(25)

??പായിപ്പാട്,ചങ്ങനാശേരി മേഖലകളില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======

6.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരിയായ വാഴപ്പള്ളി ചെറുമാഞ്ചിറ സ്വദേശി(50).

7.വാഹനത്തില്‍ മത്സ്യ വ്യാപാരം നടത്തുന്ന തൃക്കൊടിത്താനം സ്വദേശി(44)

8.പായിപ്പാട് മാര്‍ക്കറ്റിലെ വാന്‍ ഡ്രൈവറായ പായിപ്പാട് സ്വദേശി(38)

9.ചങ്ങനാശേരി കൂനന്താനം സ്വദേശിയായ മത്സ്യ വ്യാപാരി(41)

10.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ മത്സ്യ വ്യാപാരി(31)

11.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വണ്ടിപ്പേട്ട സ്വദേശിനി(55)

12.ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റില്‍നിന്നും ചിങ്ങവനത്തേക്ക് മത്സ്യം കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറായ ചിങ്ങവനം സ്വദേശി(52)

13.രോഗം സ്ഥിരീകരിച്ച വാഹന ഡ്രൈവറായ ചിങ്ങവനം സ്വദേശിയുടെ മകന്‍ (21).

14.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ പിതാവ്(68)

15.നേരത്തെ രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50)

??കുമരകം മേഖലയില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
======
16.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അമ്മ(69)

17.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (40)

18.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ മകള്‍(13)

19.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ മകള്‍(11)

??വൈക്കം മേഖലയില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======
20.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം കുട വെച്ചൂര്‍ സ്വദേശി(26).

21.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി(33).

22.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം കോലോത്തുംകടവ് സ്വദേശിയായ വിദ്യാര്‍ഥി(18).

??ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവര്‍
=======

23.കോട്ടയം സ്വദേശി(23)

24.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65).

25.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(30). ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു.

26.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ ബന്ധു (60)

27.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ ഭാര്യ (52)

28.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ മകള്‍(34)

29.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ മരുമകള്‍(27)

30.അയ്മനം സ്വദേശിനിയായ വീട്ടമ്മ(75)

31.രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ ബന്ധുവായ പെണ്‍കുട്ടി(16)

32.കോട്ടയം വേളൂര്‍ സ്വദേശി(57)

33.മൂലവട്ടം സ്വദേശിനി(59)

??സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്‍
=======
34.ആലപ്പുഴ ജില്ലയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മറവന്തുരുത്ത് സ്വദേശിനി(60)

35.വൈക്കം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ ടിവിപുരം സ്വദേശി(24)

36.അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ തലയാഴം സ്വദേശി(35)

37.മീനടം സ്വദേശിനി(60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

38.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാമ്പാടി വെള്ളൂര്‍ സ്വദേശിനി(70)

39.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശിനി(61)

40.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുംകുന്നം സ്വദേശിനി(26). ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്.

41.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അയ്മനം സ്വദേശിനി(34).

42.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനി(40).

43.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി(75)

44.നേരത്തെ രോഗം സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തിരുവാര്‍പ്പ് സ്വദേശിനി(45). 11 ദിവസമായി ക്വാറന്റയിനിലായിരുന്നു.

45.രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിനിയുടെ മകന്‍(26). 11 ദിവസമായി ക്വാറന്റയിനിലായിരുന്നു.

46.കോട്ടയത്തെ ഇലക്ട്രോണിക് വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് മാനായ അയ്മനം സ്വദേശി(27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

47.തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായ തിരുവാര്‍പ്പ് സ്വദേശിനി(33). പാലായില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

48.രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിനിയുടെ മകള്‍(19).

49.കോട്ടയത്തെ ജ്വല്ലറി ജീവനക്കാരനായ പുല്ലരിക്കുന്ന് സ്വദേശി(38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

50.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിയായ ആണ്‍കുട്ടി(6)

51.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി(29)

52.പൂവന്തുരുത്ത് സ്വദേശി(60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല

53.ആര്‍പ്പൂക്കര സ്വദേശിനി(29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല

54.കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ നീണ്ടൂര്‍ സ്വദേശി(39)

??വിദേശത്തുനിന്ന് എത്തിയവര്‍
=======
55.മസ്‌കറ്റില്‍നിന്ന് ജൂലൈ 11ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി(29)

56.കുവൈറ്റില്‍നിന്ന് ജൂലൈ ഏഴിന് എത്തി കോട്ടയം ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൊല്ലാട് സ്വദേശി(58)

57.ബഹ്‌റൈനില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഗാന്ധിനഗര്‍ സ്വദേശിനി(27)

58.റഷ്യയില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തി അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വേളൂര്‍ സ്വദേശിനി(24)

59.ഷാര്‍ജയില്‍നിന്ന് ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിയായ ആണ്‍കുട്ടി(2)

60.മസ്‌കറ്റില്‍നിന്ന് ജൂലൈ 11ന് എത്തി കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെരുവ സ്വദേശി(27)

61.ഒമാനില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(26)

62.കുവൈറ്റില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(46)

63.ഷാര്‍ജയില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(46)

64.കുവൈറ്റില്‍നിന്ന് ജൂലൈ 15ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(40)

65.റിയാദില്‍നിന്ന് ജൂലൈ പത്തിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയ്മനം സ്വദേശി(25)

??മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
=======

66.ഡല്‍ഹിയില്‍നിന്ന് ജൂലൈ നാലിന് എത്തി തലയോലപ്പറമ്പിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശിനി(45)

67.ബാംഗ്ലൂരില്‍നിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ പെണ്‍കുട്ടി(4)

68.ഡല്‍ഹിയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27)

69.ഡല്‍ഹിയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പള്ളം സ്വദേശിനി(22)

70.തമിഴ്‌നാട്ടില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(45)

71.ഗുജറാത്തില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തി തെങ്ങണയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(25).

72.ഹൈദരാബാദില്‍നിന്ന് ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(28)

73.മുംബൈയില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി(51)

74.രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശിനിയുടെ മകള്‍(18). മുംബൈയില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു.

75.മഹാരാഷ്ട്രയില്‍നിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പേരൂര്‍ സ്വദേശി(60)

76.രോഗം സ്ഥീരീകരിച്ച പേരൂര്‍ സ്വദേശിയുടെ ബന്ധു(33). മഹാരാഷ്ട്രയില്‍നിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു.

77.ഗുജറാത്തില്‍നിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശിനി(25).

78.ബാംഗ്ലൂരില്‍നിന്ന് ജൂലൈ 12ന് എത്തി പാമ്പാടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി വെള്ളൂര്‍ സ്വദേശി.

79.ചെന്നൈയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി കോത്തല സ്വദേശിനി(47)

80.ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്നു പുതപ്പള്ളി സ്വദേശി(32)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week