KeralaNews

എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രിയുടെ കാർ; 500 രൂപ പിഴയിട്ട് മോട്ടോർവാഹനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്.

പിഴയിടുമ്പോൾ‌ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker