കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികൾക്ക് 6 വസ്സാണ് പ്രായം. ഇരുവരും മാതാപിതാക്കൾക്ക് ഒപ്പമാണ് പോയത്. കടലിൽ കുളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിലിൽ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ബോട്ട് മാർഗം ഇവർ താമസിക്കുന്ന ദ്വീപിലേക്ക് കൊണ്ടുപോയി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News