KeralaNews

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 5 കിലോ ഗ്യാസ് സിലിണ്ടറുകള്‍; ‘ഛോട്ടു’ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിപണനം നടത്തുന്നു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 5 കിലോ ഗ്യാസ് സിലിണ്ടറുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും, സപ്ലൈകോയും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കരാര്‍ തയ്യാറാക്കി. അഞ്ചു കിലോ മാത്രം തൂക്കമുള്ള ഈ ഗ്യാസ് സിലിണ്ടറിന് ഛോട്ടു എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സപ്ലൈകോ CMD അലി അസ്‌കര്‍ പാഷ ഐഎഎസ് മുന്‍കൈ എടുത്താണ് ഈ പുതിയസംരംഭം ആരംഭിച്ചത്.

പദ്ധതിയുടെ ആദ്യപടിയായി എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടിയും വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഛോട്ടു സിലിണ്ടറുകളുടെ വില്‍പന ആരംഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ തൊട്ടടുത്തുള്ള എല്‍പിജി ഔട്ട്ലെറ്റുകളില്‍ നിന്നും ഛോട്ടു സിലിണ്ടറുകള്‍ എത്തിച്ചു നല്‍കും, അതാത് ഡിപ്പോകളില്‍ RECEIPT ചെയ്ത്, ഔട്ട്ലെറ്റുകളിലേക്ക് ബില്‍ ചെയ്തു നല്‍കണം.

ശേഷം, claims അതാത് താലൂക്ക് ഡിപ്പോകള്‍ വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടേണ്ടതാണ്. ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി IOC bpsS indane sales officer മാരുമായി ബന്ധപ്പെടുക. നമ്പരുകള്‍ താഴെ നല്‍കുന്നു.

Soorya Cochin and Alleppey sales officer
94474 98252

Manjusha- Tvm field officer
94474 98247

Rahul- Kollam field officer
94477 63641

Sayyed Mohammed- Kottayam/ Pathanamthitta field officer
94474 98254

Dalbin Ekm and Idukki sales officer
94474 98249

Roshni- Trichur field officer
94474 98248

Geethumol- Palakkad/Malappuram field officer
94474 98251

Regeena- Kozhikode field officer
94474 98255

Sreenath- Kannur/ Kasargod field officer
94463 28889

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button