InternationalNews

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

കാനഡ: കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകനായ ഇന്ദർജീത് ഗോസലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പീൽ റീജിയണൽ പൊലീസ് (പിആർപി) അറിയിച്ചു.

സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ജനറൽ കൗൺസൽ ഗുർപത്വന്ത് പന്നൂന്റ ലെഫ്റ്റനന്റ് ആയാണ് ഗോസൽ അറിയുന്നത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) നേതാവ് ഹർദീപ് സിംഗ് നജ്ജാറന്റെ സഹായി ആയിരുന്നു ഇയാൾ. 2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് നജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗോസൽ റഫറണ്ടത്തിന്റെ പ്രധാന കനേഡിയൻ സംഘാടകനായി ചുമതലയേൽക്കുകയായിരുന്നു.

അടുത്തിടെയാണ് ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചത്. നേരത്തെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്തതായി കാനഡ പിന്നീട് വ്യക്തമാക്കിയിരുന്നു.

ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ നവംബർ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്യുകയും പാധികളോടെ അദ്ദേഹത്തെ വിട്ടയക്കുക്കുകയും ചെയ്തതായി കനേഡിയൻ പൊലീസ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. ഇയാളെ ബ്രാംപ്ടണിലെ ഒന്റോറിയോ കോടതിയിൽ ഹാജരാക്കുമെന്നും പീൽ റീജിയൻ പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker