തിരുവനന്തപുരം: മുഹൂര്‍ത്തത്തിനു തൊട്ടു മുൻപ് വധു ഒളിച്ചോടിയതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തില്‍ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂര്‍ത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്.
തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാഹം ആറ് മാസം മുൻപാണ് നിശ്ചയിച്ചത്. വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു.
യുവതിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ ശാന്തമായി അവസാനിച്ചു. അതിഥികള്‍ക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരു കൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News