CrimeKeralaNews

കോട്ടയത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി;സമീപം കുരുക്കിട്ട കയർ,ദുരൂഹത

കോട്ടയം: വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു കയറും കാണപ്പെട്ടു.

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ മണർക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പാമ്പാടിയിൽനിന്ന് കാണാതായ യുവാവിൻ്റേതാണെന്ന സംശയത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button