കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റ് എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനിൽ ഭരണം പിടിക്കുന്നത് ലക്ഷ്യം വെച്ചായിരുന്നു ഇന്നത്തെ ബിജെപി കോർ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച.
കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും ധാരണയായി. ഇതോടെ ബിജെപി ജില്ലാ പ്രഡിസന്റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോർ കമ്മിറ്റി യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിഷന്‍ 41 എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം. അതായത് 41 നിയമസഭ സീറ്റുകളില്‍ വിജയം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് കോർ കമ്മിറ്റി യോഗത്തിലെ ധാരണ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാന്‍ ധാരണയായിരിക്കുന്നത്.