KeralaNews

ബംഗാളും ആസാമും ഇന്ന് വിധിയെഴുതും,പുരുലിയയിൽ ബസ് കത്തിച്ചു

കൊൽക്കത്ത:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആസം,ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും.

ആകെ 1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളിൽ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്. 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

അതിനിടെ ബംഗാളിലെ പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button