അസുരന്‍റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയിലർ പുറത്ത്; അമ്പരപ്പിച്ച് വെങ്കിടേഷ്
ധനുഷിന്‍റെ സൂപ്പർഹിറ്റ് ചിത്രം അസുരന്‍റെ തെലുങ്ക് റീമേക്ക് നരപ്പ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. വെങ്കിടേഷ് നായകനാകുന്ന ചിത്രം ഈ മാസം 20ന് ആണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സാധാരണ കർഷകനായുള്ള വെങ്കിടേഷിന്‍റെ റീമേക്ക് ആരാധകരെ അമ്പരപ്പിക്കുകയാണ്.
മഞ്ജുവാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരൻ. തമിഴിൽ ബ്ലോക്ബസ്റ്റർ ആയി മാറിയ ചിത്രത്തിൽ മഞ്ജുവിന്‍റെ അഭിനയവും കയ്യടി നേടി. തെലുങ്കിൽ പ്രിയാമണിയാണ് മഞ്ജു അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്. ശ്രീകാന്ത് അഡലയാണ് സംവിധാനം. റാവു രമേശ്, നാസർ, കാർത്തിക് രത്നം,
അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുരേഷ്ബാബു, എസ്.കലൈപ്പുള്ളി എന്നിവർ
ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നു.
‘നിങ്ങൾക്ക് സ്വന്തമായതിന് വേണ്ടി ശരിയായ സമയത്ത് പോരാടണം’ ട്രെയിലർ പങ്കുവച്ചുകൊണ്ട് വെങ്കിടേഷ് കുറിച്ചു. കർഷകനായ നരപ്പയുടെ മകൻ ജന്മിയെ കൊലപ്പെടുത്തുന്നു.അതിന് ശേഷം അയാളും കുടുംബവും വലിയ പ്രശ്നത്തിലാവുകയാണ്. തന്‍റെ കുടുംബത്തിന്‍റെയും ഗ്രാമത്തിന്‍റെയും നിലനിൽപിനുവേണ്ടിയുള്ള അയാളുടെ പോരാട്ടമാണ് ചിത്രം പറയുന്നത്
നരപ്പയിലെ ആദ്യഗാനം പുറത്തുവിട്ടപ്പോൾ അത് യുട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. ചലാക്കി ചിന്നമ്മി എന്നുതുടങ്ങുന്ന എന്ന ഗാനം പാടിയത് ആദിത്യ അയ്യങ്കാർ, നതാന മോഹൻ എന്നിവർ ചേർന്നാണ്. മണി ശർമയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. തിയറ്റർ റിലീസാണ് നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും
കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് ചിത്രം ഓടിടിയിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു