കൊല്ലം: കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തൊഴിലാളികളിൽ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തി. കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു.
ഇതിനിടെ കമ്പി വടികൊണ്ടുള്ള അടിയേറ്റ് വിനോദിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News