KeralaNews

'അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി', സന്തോഷം പങ്കുവച്ച് ഐശ്വര്യയും ഋഷിയും

കൊച്ചി: ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസിന്‍റെ ആറാം സീസണിലായിരുന്നു ഋഷി പങ്കെടുത്തത്. നൂറ് ദിവസം ഷോ പൂര്‍ത്തിയാക്കി ഫൈനലില്‍ എത്തിയ ശേഷമാണ് മുടിയന്‍ പുറത്താകുന്നത്. പിന്നാലെ താനൊരു പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുകയാണെന്നും വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് മുടിയന്റെ വിവാഹം തീരുമാനിച്ചത്. ഇപ്പോള്‍ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് നടന്‍.

ഏറ്റവും പുതിയതായി തങ്ങളുടെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു എന്ന് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് മുടിയനും ഐശ്വര്യയും എത്തിയത്. വിവാഹം കഴിഞ്ഞ് 50 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. പക്ഷേ ഞങ്ങളുടെ ഹണിമൂണ്‍ യാത്രകളൊക്കെ കാരണം അതിനു സമയം കിട്ടിയില്ല.  ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ രജിസ്റ്റര്‍ മാരേജ് ആയിരുന്നു എന്ന് പറഞ്ഞാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതാണല്ലോ, അപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ഒപ്പിട്ടതിന് ശേഷമുള്ള മുടിയന്റെ സംശയം.

എന്നാല്‍ ലോകത്ത് എവിടെ പോകണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നാണ് രജിസ്റ്റാര്‍ താരത്തോട് പറഞ്ഞത്. അങ്ങനെയുണ്ടല്ലേ, എനിക്ക് അത് അറിയാന്‍ പാടില്ലായിരുന്നു. ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ കുഴപ്പമാണെന്നും മുടിയന്‍ പറയുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്തതിനുശേഷം ഐശ്വര്യ അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി എന്ന് പറയുന്നു. ഇത് കേട്ടത്തോടെ ‘കെട്ടിക്കഴിഞ്ഞിട്ടും കെട്ടിയെന്ന് വിശ്വാസം ആകത്തൊരു പെണ്ണ്, ഇനിയും നിനക്ക് വിശ്വാസമില്ലേ ഞാന്‍ ഇട്ടിട്ടു പോകുമെന്നാണോ വിചാരിക്കുന്നതെന്ന’, മുടിയന്‍ ചോദിക്കുന്നു.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ല, അങ്ങനൊരു സംശയവും തനിക്കില്ല. നമ്മള്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം. എല്ലാവരും അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കുമെങ്കിലും രജിസ്റ്റര്‍ ചെയ്യാറില്ല. പക്ഷേ തങ്ങളത് ചെയ്തുവെന്നാണ് ഐശ്വര്യയും മുടിയനും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker