KeralaNews

ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കി; കേരള ഹൈക്കോടതി ജഡ്ജിന്റെ പരാതിയിൽ ഖത്തർ എയർവേയ്സിന് പിഴ ലക്ഷങ്ങൾ!

കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും  യാത്ര വിലക്കിയ സംഭവത്തിൽ  വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി  ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ്  നടപടി. കേരള ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ്  നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2018ൽ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും സ്കോട്ലാൻഡിലേക്കായിരുന്നു ബെച്ചു കുര്യൻ തോമസും സുഹൃത്തുക്കളും ഖത്തർ എയർവേയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്.

ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാൽ  ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്. ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃകോടതി നിർദ്ദേശിച്ചു. ജഡ്ജ് ആയതിനാൽ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം നടത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button