പെണ്ണിനെ ദൈവം സൃഷ്ടിച്ചത് തന്നെ നോക്കാനാണ്; വായ്നോട്ടം ഹോബി” ; വിവാദ പരാമര്‍ശവുമായി നടന്‍ സുധീര്‍
കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി നടന്‍ സുധീര്‍. നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാളിക്ക് പരിചിതമായ മുഖമാണ് സുധീറിന്‍റെത്. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലും ഇദ്ദേഹം എത്തിയിട്ടുണ്ട്. കൌമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ വിവാദമാകുന്ന പരാമര്‍ശങ്ങള്‍. താന്‍ എങ്ങനെ വിവാദനായകനായി എന്ന് പറയുന്ന വേളയിലാണ് നടന്‍റെ പരാമര്‍ശങ്ങള്‍.
ഒരു പെണ്ണിന് മറ്റൊരു പെണ്ണ് ഒരുങ്ങി നടക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ ആണുങ്ങള്‍ നോക്കും. വായ് നോക്കുന്നത് ഒരു തെറ്റല്ല, തന്‍റെ ഹോബിയാണ് അതെന്നും. പെണ്ണിനെ ദൈവം സൃഷ്ടിച്ചത് തന്നെ നോക്കാനാണ്. ആണുങ്ങളായാല്‍ പെണ്ണുങ്ങളെ നോക്കും. ഞാനും നോക്കും അയാളും നോക്കും തുടങ്ങിയ പരാമര്‍ശങ്ങളാണ് സുധീര്‍ നടത്തുന്നത്. അവതാരക എതിര്‍ക്കുന്നുണ്ടെങ്കിലും സുധീര്‍ തന്‍റെ പരാമര്‍ശങ്ങള്‍ തുടരുന്നത് വീഡിയോയില്‍ ഉണ്ട്.
സുധീറിന്‍റെ വാക്കുകള്‍ ഇങ്ങനെ…
വിവാദങ്ങള്‍ എന്‍റെ കൂടപ്പിറവാണ്. ഒരു സമയത്ത് എന്തെങ്കിലും വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ പോലെ തോന്നി. എന്‍റെ ഭാര്യ പോലും ഒരു വിവാദമുണ്ടാക്ക് മനുഷ്യ എന്ന് പറയുന്ന രീതിയായി. ഇടയ്ക്ക് വാര്‍ത്ത വന്നു നടന്‍ സുധീര്‍ പൊലീസ് കസ്റ്റഡിയില്‍. ശരിക്കും എന്നെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഞാന്‍ തന്നെ ടിവിയില്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും നടത്തുന്നില്ല, ഇത്തരം പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞു പോകുന്നയാളാണ് ഞാന്‍. സുഹൃത്തുക്കളുടെ ഗ്യാംങ് വാറിന് മധ്യസ്ഥതനായി നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍.
എന്നാലും എന്‍റെ പേര് ഗുണ്ട. അവന്‍ വൃത്തികെട്ടവന്‍ എന്നാണ് പലരും പറയാറ്. അത് എങ്ങനെ അറിയാം എന്ന് ചോദിച്ചാല്‍ കേട്ടിട്ടുണ്ടെന്നാണ് മറുപടി. പലരും ചില കാര്യങ്ങള്‍ അടിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയോടും ആളുകളൊടോ ഞാന്‍ മോശമായി പെരുമാറിയിട്ടില്ല.
എന്നാല്‍ ഒരു പെണ്‍കുട്ടി നല്ല ഡ്രസ് ഇട്ട് പോയാല്‍ ഞാന്‍ വായനോക്കും, വായ് നോക്കുന്നത് എന്‍റെ ഹോബിയാണ്. നിങ്ങള്‍ എന്തിനാണ് ഒരുങ്ങുന്നത്, ലേഡീസ് ഒരുങ്ങുന്നത് ആളുകള്‍ നോക്കാന്‍ വേണ്ടിയാണ്. ( എന്നാല്‍ സുധീറിന്‍റെ ഈ വാദത്തെ അവതാരക എതിര്‍ക്കുന്നു). എന്നാല്‍ അത് അങ്ങനെയാണ് ചക്കരെ എന്നാണ് സുധീര്‍ പറയുന്നത്.
ഇയാള്‍ നല്ലോണം ഒരുങ്ങി വന്ന് കഴിഞ്ഞാല്‍ ഒരു പെണ്ണിന് ഇയാളോട് അസൂയ ഉണ്ടാകും. തീര്‍ച്ചയായിട്ടും ഉണ്ടാകും. അവള്‍ എന്നെക്കാളും ഒരുങ്ങി. അവളോട് ഞാന്‍ ശോ. എന്നൊക്കെയാകും ഉള്ളിന്‍റെ ഉള്ളില്‍. കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് എന്ന് പറയുമ്പോഴും ഉള്ളിന്‍റെ ഉള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ല് ആണ്. അത് പിന്നെ പറയാം – സുധീര്‍ വിവാദ പരാമര്‍ശം തുടരുന്നു.
പെണ്ണുങ്ങള്‍ ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷെ ആണിന് ഇഷ്ടമാണ്. എന്നെ പോലുള്ള വായ് നോക്കികള്‍ അത് നോക്കും, അത് ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ല എങ്കില്‍ പെണ്ണില്ല . അങ്ങനെ വായ് നോക്കുമ്പോ പറയും, ഹോ ആ നടന്‍ സുധീര്‍ ഉണ്ടല്ലോ എന്ത് വായ് നോക്കിയാണ് എന്ന് പറയും.
എന്നോട് വേറൊരു ഫ്രണ്ട് പറയുകയാണ്. സുധീറേട്ടോ നിങ്ങള്‍ ഇന്ന ആളെ വളക്കാന്‍ നോക്കിയിട്ടുണ്ടോ എന്ന്. നിങ്ങള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നൊക്കെ പറഞ്ഞല്ലോ. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തില്‍ സത്യം ചെയ്തു. ഇതൊക്കെ എന്നെ താഴ്ത്തി കെട്ടാനും, ഷൈന്‍ ചെയ്യാനും പറയുന്നതാണ്. ഇത്തരത്തില്‍ ഒരു കാര്യം ഉണ്ടാക്കുമ്പോ ഒരു സുഖമുണ്ട്. ഇത്തരം അപവാദങ്ങളും വിവാദങ്ങളും വരുന്നുണ്ട്.
എന്നോട് ഒരു നടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഒരാള്‍, എന്‍റെ സുധീറേട്ട അയാള്‍. ഞാന്‍ ചോദിച്ചു അയാള്‍ നിങ്ങളെ നോക്കിയോ. അതെ എന്ന് പറഞ്ഞപ്പോള്‍, നിങ്ങളെ നോക്കാന്‍ അല്ലാതെ അയാള്‍ മുഖം തിരിച്ചുപോകണോ. നിങ്ങളെ നോക്കിയതല്ലെ അല്ലാതെ റേപ്പ് നടത്താന്‍ ഒന്നും ശ്രമിച്ചില്ലല്ലോ. പെണ്ണിനെ ദൈവം സൃഷ്ടിച്ചത് തന്നെ നോക്കാനാണ്. ആണുങ്ങളായാല്‍ പെണ്ണുങ്ങളെ നോക്കും. ഞാനും നോക്കും അയാളും നോക്കും. ഇത് ഞാന്‍ എത്രപേരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും മനസിലാക്കുന്നില്ല.