News

നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി, താലി കെട്ടി അമ്മ;കണ്ണ് നിറഞ്ഞ് താരം

ചെന്നൈ: രാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രമായി എത്തി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി. ജപ്പാനിൽ വച്ചായിരുന്നു ധനൂഷിന്റെ വിവാഹം. അക്ഷയയാണ് വധു. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച ആളാണ് ധനൂഷ്. മകന് വേണ്ടി അമ്മയായിരുന്നു അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. 

വിവാഹ വേളയിൽ വളരെയധികം വികാരഭരിതനായ നെപ്പോളിയന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങിൽ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. 

ജൂലൈയിൽ ആയിരുന്നു ധനുഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി രം​ഗത്ത് എത്തിയിരുന്നു. ‘മനുഷ്യര്‍ ഇതുപോലെ ജനിക്കുന്നത് അപൂര്‍വമാണ്’.. ഈ ലോകത്തേക്ക് വരുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല.

ഒന്നും കൊണ്ടുപോകാനും പോകുന്നില്ല. അവന്റെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ ഒരായിരം മാറ്റങ്ങളുണ്ട്. അവരുടെ മനസ്സിന് അനുസരിച്ച് നന്നായി ജീവിക്കുക. മറ്റുള്ളവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. ആരുടെയും വികാരം വ്രണപ്പെടുത്തുകയോ കുറ്റം പറയുകയോ ചെയ്യരുത്’, എന്ന് അന്ന് വിമർശനങ്ങൾക്ക് മറുപടി നൽകിയിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ ധനൂഷിന്റെ രോ​ഗം കണ്ടുപിടിച്ചിരുന്നു. മകന്റെ ചികിത്സയ്ക്കായാണ് നെപ്പോളിയന്‍ അമേരിക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം താമസം മാറിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker