ആലപ്പുഴ: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കടക്കരപ്പളളി സ്വദേശിയായ രതീഷിനെയാണ് (41) വീടിനുളളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. 2021ലാണ് ഇയാൾ ഭാര്യാസഹോദരിയെ വീടിനുളളിൽ വച്ച് കൊലപ്പെടുത്തിയത്. കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.
മൂന്നാംതീയതി കേസിന്റെ വിചാരണ തുടങ്ങിയിരുന്നു. രതീഷ് ഹാജരാകാതിരുന്നതിനാൽ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, രതീഷിന്റെ ഭാര്യ വിദേശത്താണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News