ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ (food delivery apps) സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു ഒന്നര വയസുകാരൻ ഫുഡ് ഓര്‍ഡര്‍ ചെയ്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി (swiggy) വഴി ഓർഡർ ചെയ്ത ഒരു പൊറോട്ടയും ഒരു മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയുമായി നിൽക്കുന്ന ഒന്നര വയസുകാരന്‍റെ ചിത്രം അച്ഛന്‍ ജോസ് അലക്സ് ആണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
രാവിലെ തന്‍റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് കാര്യം അറിയുന്നത്. ഉടൻ തന്നെ ക്യാന്‍സല്‍ ചെയ്യാൻ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. എന്നാല്‍ ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ ക്യാന്‍സല്‍ ചെയ്യാൻ പറ്റില്ല എന്നായിരുന്നു മറുപടി.