25.7 C
Kottayam
Monday, October 7, 2024

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബിഎംഡബ്ല്യൂ കാർ; പ്രമുഖ വ്യവസായിയെ കര്‍ണാടകയിൽ കാണാതായി

Must read

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. മുൻ കോൺ​ഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനും കർണാടകയിലെ പ്രമുഖ വ്യവസായിയുമാണ് കാണാതായ മുംതാസ് അലി. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കേടുപാടുകളോടെ  മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  

ഞായറാഴ്ച പുലർച്ചയോടെയാണ് അദ്ദേഹം വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയത്. നഗരത്തിൽ ഇദ്ദേഹം കറങ്ങിയതായി തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.  പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി നഗരത്തിൽ കറങ്ങിനടന്നു. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപം കാർ നിർത്തിയെന്നാണ് പൊലീസ് കരുതുന്നത്. 

കാ‍ർ അപകടത്തിൽപ്പെട്ടതായി അറിഞ്ഞ്, അദ്ദേഹത്തിന്റെ മകളാണ് പൊലീസിൽ വിവരമറിയിച്ചതെന്നും മംഗളൂരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. കാര്‍ നിര്‍ത്തി ഇദ്ദേഹം പുഴയിലേക്ക് ചാടിയതാണോ എന്ന സംശമാണ് പൊലീസിനുള്ളത്. ഇതേ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്‌ഡിആർഎഫ്) തീരസംരക്ഷണ സേനയെയും നദിയിൽ തെരച്ചിൽ നടത്തുന്നുണ്ട്. 

ഇന്ന് പുലർച്ചെ, കുളൂർ പാലത്തിന് സമീപം  വാഹനം കണ്ടെത്തിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അയാൾ പാലത്തിൽ നിന്ന് ചാടിയതാകാം എന്നാണ് കരുതുന്നത്. പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അനുപം അഗർവാൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. 52 കാരനായ വ്യവസായിക്ക് വേണ്ടി നദിയിൽ തിരച്ചിൽ ആരംഭിച്ചതോടെ കുളൂർ പാലത്തിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഭാ സമ്മേളനം പ്രക്ഷുബ്ദം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ്‌ചെയ്തു, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ്...

ചാരക്കണ്ണുകൾ മിഴി പൂട്ടി, ഇസ്രയേലിന്റെ ആകാശത്ത് മിസൈല്‍ വര്‍ഷം;ഹമാസ് ആക്രമണത്തിന് ഒരു വർഷം

ജറുസലേം: ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത്...

മാവേലി എക്സ്പ്രസിൽ വിദ്യാർഥിനിക്ക്‌ പീഡനം; തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയില്‍ പിടിയിൽ

കണ്ണൂർ: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ കോട്ടയം സ്വദേശി നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം. തർക്കത്തിനിടെ തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയിൽ പിടിയിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്....

പൂജാരി വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ കവർച്ച,അറസ്റ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3...

പെരുവഴിയില്‍ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി...

Popular this week