NationalNews

നീലത്തിമിംഗലം കരക്കടിഞ്ഞു, കാണാനായി വൻജനക്കൂട്ടം

ന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് വ്യാഴാഴ്ച നീലത്തിമിംഗലം കരക്കടിഞ്ഞു. മേഘവാരം ബീച്ചിലാണ് തിമിംഗലം കരക്കടിഞ്ഞത്. 25 അടിയിലേറെ നീളമുള്ള തിമിംഗലത്തിന് അഞ്ച് ടണ്ണോളം ഭാരമുണ്ട്. സമീപപ്രദേശത്തെ ഗ്രാമങ്ങളിലുള്ളവരടക്കം കരക്കടിഞ്ഞ നീലത്തിമിംഗലത്തെ കാണാനെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ആന്ധ്രപ്രദേശില്‍ കരക്കടിയുന്ന തിമിംഗലം അപൂര്‍വ കാഴ്ച കൂടിയാണ്. ഭൂമിയിലെ ഏറ്റവും വലിയ ജീവി വിഭാഗം കൂടിയാണ് നീലത്തിമിംഗലങ്ങള്‍. 200 ടണ്ണോളം ഭാരമുള്ള നീലത്തിമിംഗലങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയുടെ ഹൃദയവും വളരെ വലുതാണ്. 700 കിലോ വരെ ഹൃദയഭാരം വരെയുള്ള തിമിംഗലത്തിനെ കണ്ടെത്തിയിട്ടുണ്ട്.

ഒരു ടണ്ണോളം വരുന്ന ഭക്ഷണം ആമാശയത്തില്‍ ഒരേ സമയം സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫെഡറേഷന്‍ (ഡബ്ല്യുഡബ്ല്യുഎഫ്) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി നാല് ടണ്‍ വരുന്ന ക്രില്ലുകളെ (മീൻ) നീലത്തിമിംഗലങ്ങള്‍ അകത്താക്കും. 188 ഡെസിബെല്‍ തീവ്രതയില്‍ ഒച്ചയുണ്ടാക്കാനും നീലത്തിമിംഗലങ്ങള്‍ക്ക് സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button