KeralaNews

ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; നിരവധിപേർക്ക് പരുക്ക്

ബെംഗളൂരു: കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂർ നഞ്ചംകോട് ടോൾ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായാണ് വിവരം. ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button