CrimeHome-bannerKeralaNews

ഒരു രൂപയെ ചൊല്ലി യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കാന്‍ കഴിഞ്ഞത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്.

ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്.

യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് പരാതിയൊന്നും നൽകിയിരുന്നില്ല.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷിറാസാണ് മർദിച്ചതെന്ന് കാണിച്ച് കണ്ടക്ടർ പൊലീസിൽ പരാതി നൽകി. എന്നാൽ സംശയം തോന്നിയ പൊലീസ് യാത്രക്കാരിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button