KeralaNews

ഊതിയാല്‍ ഇനി ബീപ്പ് ശബ്ദം മാത്രമല്ല, നിങ്ങളുടെ മുഖവും വരും! മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എട്ടിന്റെ പണി വരുന്നു

കൊച്ചി: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കുടുക്കാന്‍ പുതിയ ബ്രീത്ത് അനലൈസറുകള്‍ കൊണ്ടുവരാന്‍ ഒരുങ്ങി പോലീസ്. ഒന്നു ഊതിയാല്‍ ഇനി വരിക ബീപ് ശബ്ദം മാത്രമല്ല, നിങ്ങളുടെ ചിത്രവും മുഴുവന്‍ വിവരങ്ങളുമായിരിക്കും. ക്യാമറയും പ്രിന്ററും കളര്‍ ടച്ച് സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസറുകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് വകുപ്പ്.

നാല് മെഗാപിക്‌സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ കാമറയുള്ള ബ്രീത്ത് അനലൈസറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ ഉപകരണങ്ങള്‍ വരുന്നതോടെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, സ്ഥലം, പേര്, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ ഓഫീസറുടെ പേര്, ഓഫീസറുടേയും ഡ്രൈവറുടേയും ഒപ്പ് എന്നിവയടങ്ങിയ രസീത് ലഭിക്കും.

രസീതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടോ ഓണ്‍ലൈനായിട്ടോ 15 ദിവസത്തിനുള്ളില്‍ പിഴയടക്കാം. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ബ്രീത്ത് അനലൈസറിന്റെ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാം. പിന്നീട് ഇത് കമ്പ്യൂട്ടറിലേക്ക് മാറ്റാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button