ടെല്‍ അവീവ്: പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ തുടങ്ങിയ ആക്രമണം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 480 ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. വിമാനവേധ ആയുധങ്ങള്‍, മിസൈല്‍ ഡിപ്പോകള്‍, വ്യോമതാവളങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. സിറിയയിലെ ദമാസ്‌കസ്, ഹോംസ്, ലതാകിയ തുടങ്ങിയ നഗരങ്ങളിലാണ് കനത്ത ആക്രമണം നടന്നത്.
സുരക്ഷയ്ക്കായാണ് സിറിയയുടെ ആയുധശേഖരവും കപ്പലുകളും തകര്‍ത്തതെന്നാണ് ഇസ്രയേല്‍ പറയുന്നത്. നാവികസേന നടത്തിയ ആക്രമണത്തില്‍ സിറിയന്‍ നാവികസേനയുടെ 15 കപ്പലുകള്‍ തകര്‍ന്നു. അതേസമയം സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്ത ഇസ്രയേല്‍ സൈന്യം നിഷേധിച്ചു.
സിറിയയില്‍ നടത്തിയ ആക്രമണങ്ങളുടെ വീഡിയോകള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. ആയുധകേന്ദ്രങ്ങളും കപ്പലുകളും ഉള്‍പ്പെടെ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭീകരവാദത്തെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
⭕ In 48 hours, the IDF struck most of the strategic weapons stockpiles in Syria to prevent them from falling into the hands of terrorist elements. 𝗛𝗲𝗿𝗲’𝘀 𝘁𝗵𝗲 𝗯𝗿𝗲𝗮𝗸𝗱𝗼𝘄𝗻:
— Israel Defense Forces (@IDF) December 10, 2024
⚓ Naval Operations: Israeli Navy missile ships struck 2 Syrian Navy facilities… pic.twitter.com/6N1fz7BiMF