കൊച്ചി: മുനമ്പം ഹാര്‍ബറില്‍ ലേലം ചെയ്ത ഭീമന്‍ ഓലക്കൊടിയനു ലഭിച്ചത് 35,000 രൂപ. 470 കിലോ ഭാരമുള്ള ഓലക്കൊടിയന്‍ മീനിനെയാണ് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചത്. രണ്ട് ട്രോളികള്‍ ചേര്‍ത്ത് വെച്ച് അതില്‍ കിടത്തിയാണ് ബോട്ടില്‍ നിന്നും മീനിനെ ലേല ഹാളില്‍ എത്തിച്ചത്.
നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേല്‍ നീളമുണ്ടായിരുന്നു ഇതിന്.ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് ഭീമന്‍ ഓലക്കൊടിയനെ ലഭിച്ചത്. കിലോക്ക് 250 രൂപ വരെയാണ് മാര്‍ക്കറ്റില്‍ ഓലക്കൊടിയന് വില.
ഉറച്ച മാംസമാണെന്നതാണ് ഓലക്കൊടിയനെ ഹോട്ടലുകാര്‍ക്ക് പ്രിയമേറിയ മത്സ്യമാക്കുന്നത്. രുചിയിലും കേമനാണ്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും വലിപ്പമുള്ള മീനിനെ ലഭിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News