ഡിസംബര്‍ 26 ‘വീര്‍ ബാല്‍ ദിവസ്’ ആയി ആചരിക്കും; പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ ഡിസംബര്‍ 26 ‘വീര്‍ ബാല്‍ ദിവസ്’ ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിബ്സാദേസിന്റെ (ഗുരു ഗോവിന്ദ് സിംഗിന്റെ മക്കള്‍) ധീരതയ്ക്കും നീതിക്കായുള്ള അവരുടെ പോരാട്ടത്തിനുമുള്ള ആദരസൂചകമാണ് തീരുമാനമെന്ന് മോദി പറഞ്ഞു.
”സാഹിബ്സാദ സൊരാവര്‍ സിംഗ് ജിയും സാഹിബ്സാദ ഫത്തേ സിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച അതേ ദിവസമാണ് വീര്‍ ബാല്‍ ദിവസ്. ഈ രണ്ട് മഹാന്മാരും ധര്‍മ്മത്തിന്റെ മഹത്തായ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തിരഞ്ഞെടുത്തത്. മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, 4 സാഹിബ്‌സാദുകള്‍ എന്നിവരുടെ ധീരതയും ആദര്‍ശങ്ങളും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു.
”ഇവര്‍ ഒരിക്കലും അനീതിക്ക് മുന്നില്‍ തലകുനിച്ചില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകമാണ് അവര്‍ വിഭാവനം ചെയ്തത്. കൂടുതല്‍ ആളുകള്‍ അവരെക്കുറിച്ച് അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,” മറ്റൊരു ട്വീറ്റില്‍ പറയുന്നു.