തിരുവനന്തപുരം: ദേശീയ പാതയില്‍ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന സജാദിന്റെ മകള്‍ 21 വയസ്സുള്ള അനൈനയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത്. സഹോദരന് അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News