News
ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഡെലിവറി ബോയി മരിച്ചു
കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News