27.9 C
Kottayam
Friday, June 12, 2026

RSS മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

Must read

ലഖ്നൗ: കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലേറ് നടന്ന വശത്തിന് നേരെ വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത് എന്നത് വലിയൊരു അപകടം ഒഴിവാകാൻ കാരണമായി.

ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ കടന്നുപോകുമ്പോഴാണ് മോഹൻ ഭാഗവത് ഇരുന്ന ശതാബ്ദി എക്സ്പ്രസിലെ ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. രാത്രി ഏകദേശം 7:20-ഓടെയായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് ട്രെയിൻ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. കല്ലേറിൽ ട്രെയിനിന്റെ ജനൽചില്ലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

- Advertisement -

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ട സമയത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറുമായി ബന്ധപ്പെട്ട് ഒരാളെ ഉത്തർപ്രദേശ് പോലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടാകുന്നത് പതിവാണെങ്കിലും മോഹൻ ഭാഗവത് സഞ്ചരിച്ച കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇറാനെതിരായ ബോംബാക്രമണം അവസാന നിമിഷം ഒഴിവാക്കി ട്രംപ്; ഇറാഖ് സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമെന്ന് പ്രഖ്യാപനം; കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയില്‍ നാടകീയ നീക്കങ്ങള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ കടുത്ത സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഏകദേശം പൂര്‍ത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തിലെത്തിയതായും...

ആസ്റ്റക്കയിൽ റെക്കോർഡ് കിക്കോഫ്; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ, ചരിത്രത്തിലാദ്യം

മെക്സിക്കോ സിറ്റി: ഉദ്ഘാടന മത്സരത്തിന്റെ എല്ലാവിധ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ, മെക്‌സിക്കോ താരം സെസാർ മൊണ്ടെസ് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്....

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി യുഡിഎഫ് സർക്കാർ. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ...

ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ മെക്സിക്കോയ്ക്ക് 2 ഗോൾ ജയം;അരങ്ങേറ്റം കുറിച്ച് പതിനേഴുകാരൻ ഗിൽബെർട്ടോ മോറ

മെക്സിക്കോ സിറ്റി ∙ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. 9–ാം മിനിറ്റിൽ യൂലിയൻ ക്വിനോണസ്,...

വിവാദങ്ങൾക്കിടെ അൻസിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്; ജൂൺ 17-നകം വിശദീകരണം നൽകണം

കൊച്ചി: മലയാള സിനിമാ രംഗത്തെ പ്രമുഖ താരസംഘടനയായ 'അമ്മ' (AMMA) തങ്ങളുടെ മുൻ ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസന് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കം പുതിയൊരു...

Popular this week