24.9 C
Kottayam
Monday, June 8, 2026

കീശയ്‌ക്കൊതുങ്ങുന്ന സ്മാർട് ഫോൺ, റിയൽമി നാർസോ 50ഐ പ്രൈം ഇന്ത്യയിലെത്തി

Must read

മുംബൈ:മു‍ന്‍നിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് നാർസോ 50ഐ പ്രൈം (Realme Narzo 50i Prime) ഇന്ത്യയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്ന ഹാൻഡ്സെറ്റ് കൂടിയാണിത്. ദിവസങ്ങൾക്ക് മുൻപാണ് മറ്റൊരു ഹാൻഡ്സെറ്റ് റിയൽമി സി33 അവതരിപ്പിച്ചത്. രണ്ട് ഫോണുകൾക്കും ഏതാണ്ട് സമാനമായ ഫീച്ചറുകളുണ്ട്. പ്രധാന വ്യത്യാസം ക്യാമറയിലാണ്. പുതിയ റിയൽമി നാർസോ 50ഐ പ്രൈമിന്റെ വില 7,999 രൂപയാണ്. റിയൽമി സി33 ന്റെ വില 8,999 രൂപയുമാണ്.

റിയൽമി നാർസോ 50ഐ പ്രൈമിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയാണ് പ്രാരംഭ വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് 8,999 രൂപയ്ക്കും വിൽപനയ്‌ക്കെത്തും. പുതിയ എൻട്രി ലെവൽ ഫോൺ ഡാർക്ക് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും. ആമസോൺ, റിയൽമിയുടെ ഓൺലൈൻ സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയാണ് ഇത് വിൽക്കുന്നത്.

എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്ന 6.5 ഇഞ്ച് എൽസിഡി സ്ക്രീനുമായാണ് റിയൽമി നാർസോ 50ഐ പ്രൈം വരുന്നത്. 60Hz ആണ് റിഫ്രഷ് റേറ്റ്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇതിന് 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുണ്ട്. എൻട്രി ലെവൽ ചിപ്പ് ആയ യുനിസോക് ടി612 ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. ഇതേ പ്രോസസർ തന്നെയാണ് റിയൽമി സി33 സ്മാർട്ട്ഫോണിനും കരുത്ത് പകരുന്നത്. ഇതിന് മാലി-ജി57 ജിപിയു പിന്തുണയുണ്ട്. റിയൽമി നാർസോ 50ഐ പ്രൈമിൽ മൈക്രോ എസ്ഡി കാർഡ് (1ടിബി) വഴി സ്റ്റോറേജ് വിപുലീകരിക്കാം.

- Advertisement -

- Advertisement -

ആൻഡ്രോയിഡ് 11 ഒഎസിലാണ് പുതിയ റിയൽമി ഫോൺ പ്രവർത്തിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക ഹാൻഡ്സെറ്റുകളും ആൻഡ്രോയിഡ് 13 ലാണ് പ്രവർത്തിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ ഉപയോക്താക്കളെ നിരാശപ്പെടുത്തിയേക്കാം. 10W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. രണ്ട് ക്യാമറകളാണ് ഉള്ളത്. ഒന്ന് മുന്നിലും ഒന്ന് പിന്നിലും. പിൻ ക്യാമറ മൊഡ്യൂളിൽ 8 മെഗാപിക്സൽ സെൻസറും മുന്നിൽ 5 മെഗാപിക്സൽ ഷൂട്ടറും ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week