നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ഫോൺ സ്വിച്ച് ഓണായി; സിഗ്നൽ തിരുവമ്പാടിയിൽ
![](https://breakingkerala.com/wp-content/uploads/2025/01/nenmara-twin-murder_1200x675xt-780x470.jpg)
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഫോൺ സിം ഓൺ ആയി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയിൽ ക്വാറിയിൽ ജോലി ചെയ്തതായുള്ള വിവരങ്ങൾ ഉണ്ടെങ്കിലും സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.
ക്വാറിയിൽ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉൾപ്പെടെ വ്യാപക പരിശോധനകൾ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
പ്രതിയുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി അജിത്കുമാർ പറഞ്ഞു. പ്രതി നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി വിവരമുണ്ടെന്നും എല്ലാ ഫോൺ നമ്പരുകളും ശേഖരിച്ച് വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു.