CrimeKeralaNews

ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച; പ്രതി പിടിയിൽ.

കൊച്ചി:പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പോലീസ് പിടികൂടി.മട്ടാഞ്ചേരി, പനയപ്പള്ളി, മാളികപറമ്പിൽ വീട്ടിൽ അഷറഫ് മകൻ 31 വയസുളള അക്ബർ കെ എ എന്നയാളാണ് പിടിയിലായത്.

പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ കോൾ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുകയാണ് പ്രതികളുടെ രീതി.

ഇപ്രകാരം 2 കേസുകൾ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ ജയൻ കെ എസിന്റെ നേതൃത്വത്തിൽ എസ് ഐ സിബി ടി ദാസ്, എസ് ഐ മനോജ്, എസ് ഐ ബിജോയ്കുമാർ ,സി പി ഒ ബിബിൻ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കൂട്ടു പ്രതിക്കായുളള അന്വേഷണം ഊർതമാക്കിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button