KeralaNews

അതിമാരക മയക്കുമരുന്നുമായി സിനിമ-സീരിയല്‍ താരം അറസ്റ്റില്‍

വയനാട്: അതിമാരക മയക്കുമരുന്നുമായി സിനിമ-സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കമടക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍(44)ആണ് അറസ്റ്റിലായത്. വൈത്തിരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍നിന്ന് 0.140ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്‌ഐ ഇ. രാംകുമാറും സംഘവും വയനാട് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഓര്‍മ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button