ആദ്യരാത്രി വരൻ മണിയറയിൽ സ്വപ്നം കണ്ടിരുന്നു, വധു ടെറസിൽ നിന്നും മതിലു ചാടി ഓടി, പിന്നീട് നടന്നത്

ഭോപ്പാൽ:ആദ്യരാത്രി വരനെയും പറ്റിച്ച്‌ നവവധു മുങ്ങി. മദ്ധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം നടന്നത്. പരാതിയുമായി വരന്‍ സോനുജയിന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സംഭവിച്ചത് ഇങ്ങനെ: സോനു ജയിന് വിവാഹപ്രായം കഴിഞ്ഞിട്ട് നാളുകുറച്ചായി. പലയിടത്തും പോയി പെണ്ണുകണ്ടെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ നിരാശനായി ഇരിക്കെയാണ് സോനുവിനെ ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഖതിക് പരിചയപ്പെടുന്നത്. കല്യാണം നടത്താന്‍ താന്‍ സഹായിക്കാം എന്നയാള്‍ വാക്കുകൊടുത്തു. ഇതിനായി പണച്ചെലവുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച്‌ 90,000 രൂപ സോനു നല്‍കി. പണം പെണ്‍വീട്ടുകാര്‍ക്ക് നല്‍കാനെന്നായിരുന്നു ഉദല്‍ പറഞ്ഞത്.

പറഞ്ഞ വാക്ക് ഉദല്‍ പാലിച്ചു. അനിത രത്നാകര്‍ എന്ന യുവതിയുമായുള്ള വിവാഹത്തിന് എല്ലാ ഏര്‍പ്പാടുകളും അയാള്‍ ചെയ്തു. പെണ്ണുകണ്ട് ഇഷ്ടപ്പെട്ട സോനു വിവാഹത്തിന് സമ്മതിക്കുകയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം വിവാഹം ഗംഭീരമായി നടത്തുകയും ചെയ്തു.

നവവധുവുമായി സോനു വീട്ടിലെത്തുമ്ബോള്‍ നേരം ഒത്തിരി വൈകിയിരുന്നു. അതിനാല്‍ എല്ലാവരും പെട്ടെന്ന് ഉറങ്ങാനായി പോയി. സോനുവും അനിതയും മണിയറയിലേക്കും. എന്നാല്‍ അല്പം കഴിഞ്ഞതോടെ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും കുറച്ച്‌ കാറ്റുകൊണ്ടശേഷം വരാമെന്നും പറഞ്ഞ് അനിത ടെറസിലേക്ക് പോയി. സോവുവാകട്ടെ കുളിച്ച്‌ സുന്ദരനായി വധുവിനെയും പ്രതീക്ഷിച്ച്‌ കട്ടിലില്‍ ഇരിപ്പായി. സമയം ഏറെ കഴിഞ്ഞിട്ടും അനിതയെ കാണാതായതോടെ സോനുവും ടെറസിലേക്ക് പോയി. പക്ഷേ, അനിതയെ കണ്ടെത്താനായില്ല. നാണക്കേട് ഭയന്ന് ആദ്യം ബന്ധുക്കളോട് വിവരം പറഞ്ഞില്ല. വിവരമറിഞ്ഞ് ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും ആളെ കിട്ടിയില്ല.

ഇതോടെയാണ് സോനു പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയെ കണ്ടെത്തി. ടെറസില്‍ നിന്ന് ചാടി വിവാഹവേഷത്തില്‍ റോഡിലൂടെ പോവുകയായിരുന്ന അനിതയെ നൈറ്റ് പട്രോളിംഗ് സംഘമാണ് പിടികൂടിയത്. അനിതയ്‌ക്കൊപ്പം മറ്റ് അഞ്ചുപേരെയും വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News