ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പ്രത്യേക തരം ജീവിയെ കണ്ടെത്തി. സിഡ്നിയിലെ മാരിക്ക്വില്‍ സബര്‍ബില്‍ നിന്നാണ് ജീവിയെ കണ്ടെത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കനത്ത മഴയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അത്ഭുത ജീവിയെ കണ്ടെത്തുന്നത്.
ജോഗിംഗിനുപോയ ഹേയ്സ് എന്ന യുവാവാണ് ആദ്യമായി ജീവിയെ കാണുന്നത്. തുടര്‍ന്ന് വിഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വൈറലായതോടെ നിരവധി ശാസ്ത്രജ്ഞരും ബയോളജിസ്റ്റുകളും ജീവിയെ കുറിച്ചുള്ള തെരച്ചിലിലായി.
കട്ടിള്‍ ഫിഷ് ഭ്രൂണം, തവളക്കുഞ്ഞിന് സംഭവിച്ച ജനിതക വ്യതിയാനം എന്നിങ്ങനെ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചുവെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. ജീവിയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ശാസ്ത്രലോകം.