കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെയും എക്‌സൈസിന്റെയും മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേ
ട്ട. റെയിൽവേ പ്ലാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ട വലിയ പ്ലാസ്റ്റിക് ചാക്കിൽ അടക്കം ചെയ്ത് വച്ചിരുന്ന 48 കിലോ കഞ്ചാവ് പൊടി കണ്ടെടുത്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 മണിക്ക് ശേഷം ആർപിഎഫ് സബ് ഇൻസ്പെക്ടർ കെ ഐ ജോസിന്റെയും, എക്‌സ്സൈസ് എൻഫോഴ്സ്‌മെന്റ് & ആന്റി നർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റിവ് ഓഫീസർ, എൻ. എ മനോജിന്റെയും നേതൃത്വത്തിലുള്ള പാർട്ടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് പരിശോധന നടത്തിയത്.
വടക്കേന്ത്യയിൽ നിന്നും ട്രെയിൻ മാർഗം എറണാകുളത്ത് എത്തിക്കുകയും ആർപിഎഫ് പിടിക്കുമെന്നുറപ്പായപ്പോൾ ഉപേക്ഷിച്ചു പോയതുമാകാനാണ് സാധ്യത. എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.
പിടിച്ചെടുത്ത കഞ്ചാവ് പൊടിക്ക് ഏകദേശം 10 ലക്ഷം രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കുന്നു.ആർപിഎഫ് പാർട്ടിയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ,രാജീവ് കെ എസ്, കോൺസ്റ്റബിൾ മാരായ, കെ കെ സുനിൽ, പി കെ ഉദയകുമാർ , എക്‌സൈസ് പാർട്ടിയിൽ ടി ആർ വി ഹർഷകുമാർ, ടി ആർ അഭിലാഷ്, ജെയിംസ് ടി പി എന്നിവരും ഉണ്ടായിരുന്നു