Entertainment

ഓര്‍ക്കാപ്പുറത്ത് വിവാഹം കഴിച്ച് മാത്യു തോമസ്! സന്തോഷത്തില്‍ ആരാധകര്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് മാത്യു തോമസ്. ഭാഗ്യനടനെന്നാണ് മാത്യൂ തോമസിനെ അറിയപ്പെടുന്നത്. മാത്യൂ തോമസ് അഭിനയിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റായതിനാലാണ് മാത്യൂ തോമസിനെ ഭാഗ്യ നടനെന്ന് വിളിക്കാന്‍ കാരണം.

മാത്യൂതോമസിന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാത്യൂ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം പുരോഗമിക്കുന്നത്. തോമസ് മാത്യു വിവാഹിതനായി നില്‍ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

മാത്യു തോമസിന് ഒപ്പം നസ്ലന്‍ , നിഖില വിമല്‍, ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അരുണ്‍ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമാജിന് സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button