അവിവാഹിതയായ ബാങ്ക് ജീവനക്കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു; ഒപ്പം താമസിച്ച സഹോദരി പോലും അറിഞ്ഞില്ല, കുഞ്ഞ് മരിച്ചു

കട്ടപ്പന: അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. നവജാത ശിശു മരിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കട്ടപ്പന നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂലമറ്റം സ്വദേശിയായ യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോട് പോലും യുവതി മറച്ചുവച്ചു.

പ്രസവത്തിനു മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയയ്ക്കുകയായിരുന്നു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചനിലയില്‍ ആയിരുന്നെന്നാണ് യുവതി പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂ എന്നു പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News