ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പ്രേതബാധ കയറും! ഭര്‍ത്താവുയുള്ള ‘സംഗമ’ത്തിന് അമ്മായിച്ചന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍

അഹമ്മദാബാദ്: ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പോലീസ് സ്റ്റേഷനില്‍. യുവതിയില്‍ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിതാവ് ലൈംഗികബന്ധത്തില്‍ നിന്നും വിലക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വഡോദരയിലെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇതിന്റെ പേരില്‍ ഭര്‍ത്താവും, ഭര്‍തൃപിതാവും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ പീഡനം ആരംഭിച്ചതായും 43കാരി പറയുന്നു. ഇവരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

തനിക്ക് ഏതോ പ്രേതബാധയുണ്ടെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പകരുമെന്നും അവര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ ഭര്‍തൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ പറയാറുണ്ടെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News