27.4 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ നാടോടി സ്ത്രീ പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് രണ്ടു പവന്‍ കവര്‍ന്നു

Must read

കോട്ടയം: കോട്ടയം പ്ലാശനാലില്‍ വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് രണ്ടുപവന്‍ സ്വര്‍ണം കവര്‍ന്നു. ഭിക്ഷയ്ക്കായി തെള്ളിയാമറ്റം വാഴമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെത്തിയ നാടോടി സ്ത്രീ ഇയാളുടെ മകള്‍ ജയലക്ഷ്മിയുടെ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചാണ് 2 പവന്‍ കവര്‍ന്നത്.

ജയലക്ഷ്മിയും സഹോദരി ശ്രീലക്ഷ്മിയും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്രീലക്ഷ്മി വെള്ളമെടുക്കാന്‍ വീടിനുള്ളിലേക്ക് കയറിയ സമയത്ത് വീടിനുള്ളില്‍ കയറിയ നാടോടി സ്ത്രീ ജയലക്ഷ്മിയുടെ കൈയിലിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കുകയും ആഭരണങ്ങള്‍ ഊരിനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്ന് സ്ഥലം വിടുകയയും ചെയ്തു. പെട്ടെന്നുള്ള ആക്രമണത്തില്‍ സഹോദരിമാര്‍ ഭയപ്പെട്ടുപോയി.

തുടര്‍ന്ന് പിതാവ് ബിജു എത്തി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പച്ചസാരിയും ഓറഞ്ച് ബ്ലൗസുമാണ് സ്ത്രീ ധരിച്ചിരുന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മൂക്കുത്തി ധരിച്ചിരുന്ന ഇവര്‍ തമിഴും മലയാളും ചേര്‍ന്ന ഭാഷയാണ് സംസാരിച്ചിരുന്നത്. പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.

ഭിക്ഷാടനമാഫിയ സജീവമായിരിക്കുന്ന കേരളത്തില്‍ ഭിക്ഷാടനത്തിനെത്തുന്നവര്‍ പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും കവര്‍ച്ച നടത്തുന്നതും നിത്യസംഭവമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week