കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.
രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News