‘മാറ്റം ആവശ്യമാണ്’: മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഷില്ലോങ്: മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സാങ്‍പ്ലിയാങ്, നാഷനൽ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളായ ഫെര്‍ലിന്‍ സാങ്മ, ബെനഡിക് മരാക്, സ്വതന്ത്ര എംഎല്‍എ സാമുവല്‍ സാങ്മ എന്നിവരാണ് ഡല്‍ഹി ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അംഗത്വമെടുത്തത്. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി മേഘലയയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ബി‌ജെപിയുടെ രാഷ്ട്രീയ നീക്കം. 

മോദിയുടെ വികസന അജൻഡയിൽ ചേരാൻ മേഘാലയ തയ്യാറായെന്ന് ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ അറിയിച്ചു. സംസ്ഥാനത്തിന് ഒരു മാറ്റം ആവശ്യമാണെന്നും അത് ബിജെപിയിലൂടെ നടക്കുമെന്നും ബിജെപിയിൽ ചേർന്ന ഷാങ്പ്ലിയാങ് പറഞ്ഞു. ബിജെപി മഹത്തായ പാർട്ടിയാണെന്നും വികസനപ്രവർത്തനങ്ങളിലൂടെ ജനങ്ങളിൽ മതിപ്പുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News