നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു,സമ്പർക്കപ്പട്ടികയിലുള്ളത് ഇരുനൂറിലേറെ പേര്‍

കണ്ണൂര്‍: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്‍ന്‍റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ഇരുപതിലധികം പേരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവാണ് ആഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്തുപോയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് 20 പേര്‍ ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. ഇരുനൂറിലധികം പേര്‍ സെക്കന്‍ഡറി സമ്പര്‍ക്കത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍റെ പരാതിയെ തുടര്‍ന്നാണ് യുവാവിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News