സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1,402 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 284,226 ആയി ഉയര്‍ന്നു. 1,775 രോഗമുക്തരായതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 247,089 പേരാണ് കോവിഡ് മുക്തരായത്.
അതേസമയം മുപ്പത്തിയഞ്ച് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണസംഖ്യ 3,055 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് 34,000 ത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1,992 എണ്ണം ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.