വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും തയ്യാറായില്ല, രണ്ടാമത്തെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

കാസര്‍ഗോഡ്: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയുമായി യുവതി രംഗത്ത്. കാസര്‍കോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പതിനെട്ടാമത്തെ വയസിലാണ് റസീനയും ഷാക്കിറും വിവാഹിതരാവുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ തുടങ്ങി. മുപ്പത് പവനെങ്കിലും കുറഞ്ഞത് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഭര്‍ത്തൃമാതാവാണെന്നു യുവതി പരാതിയില്‍ പറയുന്നു. പിന്നീട് ഭര്‍ത്താവും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി. മൂന്ന് വര്‍ഷം മുന്‍പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു.

ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിര്‍ അന്ന് നല്‍കിയ ഉറപ്പില്‍ റസീനയുടെ പരാതിയിലുണ്ടായിരുന്ന പോലീസ് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും ഷാക്കിര്‍ തയ്യാറായില്ലെന്ന് റസീന പറയുന്നു.

ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. രോഗികളായ അച്ഛനും അമ്മയുമുള്‍പ്പെടെ റസീനയുടെ വീട്ടിലാര്‍ക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News