25.5 C
Kottayam
Saturday, June 6, 2026

കാണാതായ 95 കാരിയ്ക്കായി ഊര്‍ജ്ജിത തെരച്ചില്‍;വീട്ടിലെ കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടത് വയോധികയുടെ മൃതദേഹം; തുമ്പില്ലാതെ പൊലീസ്

Must read

വഡോദര: കാണാതായ വയോധികയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കാണാതായി 10 ദിവസത്തിന് ശേഷമാണ് 95കാരിയെ തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ഉജ്ജം പർമാർ എന്ന 95കാരിയാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുടിവെള്ളത്തിന് അഴുകിയ മണം അനുഭവപ്പെട്ടതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്. ഈ സമയത്താണ് മൃതദേഹം കണ്ടെത്തിയത്.

വഡോദരയിലെ വീട്ടിൽ നിന്ന് 21 ഡിസംബർ 2024നാണ് 95കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി വെള്ളത്തിന്റെ മണത്തിൽ വ്യത്യാസം വന്നതോടെയാണ് വീട്ടുകാർ ടാങ്ക് കഴുകാനായി തൊഴിലാളികളെ വിളിച്ചത്.

- Advertisement -

അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് 95കാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേമാക്കുമെന്ന് പൊലീസ് വിശദമാക്കി. വീടിന്റെ പിൻഭാഗത്തായി തറനിരപ്പിന് താഴെയായാണ് ടാങ്കുള്ളത്. അപൂർവ്വമായി മാത്രം തുറക്കാറുള്ള ടാങ്കിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത നിലനിൽക്കുകയാണ്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisement -

അതേസമയം വീട്ടുകാരുടെ പരാതിയിൽ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്താനായില്ല. 8 അടി ആഴവും 15 അടി വീതിയുമുള്ള ടാങ്കിൽ വയോധിക എങ്ങനെ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week